Thursday, February 16, 2012

അങ്ങനെയാണു പ്രിയപ്പെട്ടവരേ മലപ്പുറം ഉണ്ടായത്


വെറുതെ കിനാവ് കണ്ടപ്പോള്‍  പോലും ഇങ്ങനെ ഒന്ന് എന്റെ തലയില്‍ മിന്നിയിട്ടില്ല. അതുവരെ എന്റെ ഭൂപടത്തില്‍ അങ്ങനെ ഒരു ജില്ലയേ ഉണ്ടായിരുന്നില്ല. ജോയിനിങ് ലെറ്റര്‍ കയ്യില്‍ കിട്ടിയപ്പോഴാണു ഞെട്ടിയത്. പിഎസ് സിയുടെ എല്ലാ പിന്നാക്കാവസ്ഥ ചോദ്യങ്ങള്ക്കും രണ്ടാമതൊന്ന് ആലോചിക്കാതെ ഉത്തരം എഴുതാവുന്ന ഒരു ജില്ല. സ്ഥലത്തെ നമുക്ക് മലപ്പുറം എന്നും വിളിക്കാം .
ഈശ്വരാ......
ലെറ്റര്‍ കൈയിലിരുന്നു വിറച്ചു. ഏതെങ്കിലും ആള്ത്താമസമില്ലാത്ത ദ്വീപിലേക്ക് പറഞ്ഞു വിടാമായിരുന്നില്ലെ ഇവര്ക്ക് എന്ന് മനസ്സില്‍ പ്രാകി. പിന്നെ, രണ്ടും കല്പിച്ച് ചെന്നു ജോയിന്‍ ചെയ്തു. പിന്നെ അവിടെ അങ്കം വെട്ടിയത് 2 വര്ഷം . അതിനിടയില്‍ എപ്പോഴാണ്‍ അതെന്റെ കൂടി മണ്ണായത്?
പൊരുത്തപ്പെടാന്‍ പറ്റാത്ത ഒരുപാട് കാര്യങള്‍ . അതിനിടയിലും ഞാന്‍  മണ്ണിനെ ഇഷ്ടപ്പെട്ടിരുന്നു എന്ന് മനസ്സിലായത് അവിടെ നിന്ന് പോരേണ്ടി വന്നപ്പോഴാണ്.
ജീന്സ് ഇടുന്ന പെണ്കുട്ടികള്‍ ഇപ്പോഴും അത്ഭുതമായി കാണുന്നവരോട് ആദ്യം എനിക്ക് പുച്ഛമായിരുന്നു. അതിലേറെ ദേഷ്യവും . മീന്‍ കറിയല്ലാതെ ഒന്നും കിട്ടാത്ത ഹോട്ടലുകള്‍ , വെളുപ്പാന്‍ കാലത്ത് ചോദിചാലും പൊറോട്ടയും ബീഫും കിട്ടുന്ന ചായക്കടകള്‍ , പത്ത് മിനിറ്റ് നടക്കുന്നതിനിടെ പതിനായിരം കമന്റ് കേള്കേണ്ടി വരുന്ന റോഡുകള്‍ , അടുക്കളയ്ക്കപ്പുറം ഒന്നിനെ കുറിച്ചും അറിയാത്ത പെണ്ണുങ്ങള്‍ , തിയറ്ററിലും മറ്റ് പൊതു ഇടങ്ങളിലും  മര്യാദക്ക് പെരുമാറാന്‍ അറിയാത്ത പുരുഷന്മാര്‍,  ഒരു ബുക് സ്റ്റാളോ നല്ല ലൈബ്രറിയോ ഇല്ലാത്ത ബല്ലാത്തൊരു നാട്.
പതുക്കെയാണു നാടിന്റെ നന്മകള്‍ കൂടി കാണാന്‍ ഞാന്‍ പടിച്ചത് . ഒരാവശ്യം പറഞ്ഞാല്‍ ഓടി വരാന്‍ ഒരു മലപ്പുറത്തുകാരനും മടിക്കില്ല. വഴി ചോദിച്ചാല്‍ കുടുങ്ങി. ഉദ്ദേശിച്ച സ്ഥലം വരെ ചിലപ്പോള്‍ കൊണ്ടു ചെന്നാക്കിയെന്നും വരും . വിശന്നിരിക്കാന്‍ നിങ്ങളെ ഒരിക്കലും അനുവദിക്കാത്ത നല്ല മനസ്സ് ഇപ്പൊഴും കൈമോശം വന്നിട്ടില്ലാത്തവര്‍. പരിഹാസത്തിനൊപ്പം നിഷ്കളമ്ഗമായ സ്നേഹവും വെച്ചു നീട്ടുന്നവര്‍ .
അങ്ങനെ കലഹിച്ചും പരിഹസിച്ചും ചിരിച്ചും മലപ്പുറം എന്റെ ഭൂപടത്തിലും ഒരു ഔപചാരികതയുമില്ലതെ കയറിക്കൂടി. തിരിഞ്ഞു നോക്കുമ്ബോള്‍ ഏറ്റവും ദീപ്തമായ ഓറ്മകള്‍ , മഴവില്ലു പോലെ തെളിഞ്ഞ സൌഹ്രിദങ്ങള്‍ ഒക്കെ തന്ന നല്ല മണ്ണ്. ഇനി ഒരുപക്ഷെ ഒരിക്കലും എന്റേതാകനിടയില്ലാത്ത ഒരിടമ്. നഷ്ടബോധം തീറ്ച്ചയായും ഉണ്ട്.
അങ്ങനെയൊക്കെയാണു സഖാക്കളേ മലപ്പുറം എന്റെ ഭൂപടത്തില്‍ എത്തിയത്.

13 comments:

  1. എന്ത ഇത് ഒരു ജില്ലയെ കുറിച്ചു കുറ്റം പറയാമൊ? എന്നാല്‍ ഇനി എന്റെ കൂട്ടുകാരെ പരിചയപ്പെടാട്ടൊ. ഇവിടെ വന്ന് നോക്ക്...എന്ന് സ്വന്തം...

    ReplyDelete
    Replies
    1. എല്ലാ മനുഷ്യറ്ക്കും സ്തലങ്ങള്ക്കും നന്മയുണ്ട്, ദോഷവുമുണ്ട്, മോളേ. അടുത്തു കഴിഞ്ഞാല്‍ നമ്മള്‍ നന്മ മാത്രേ കാണൂ. അകലത്തു നില്ക്കുമ്ബോള്‍ നല്ലതൊന്നും കണ്ണില്‍ പെടില്ല. മലപ്പുറം എനിക്കിഷ്ടമാണ്. പാലക്കാടും ഇഷ്ടാണ്.

      Delete
  2. മലപ്പുറത്തെ ആള്‍ക്കാരുടെ നന്മ ഞാനും അനുഭവിച്ചറിഞ്ഞിട്ടുള്ളതാ..
    തീര്‍ത്തും മോശമായി ഒന്നും കാണില്ല.ആശംസകള്‍

    ReplyDelete
    Replies
    1. നാരദാ, ആ സ്തലം ഇങ്ങനെ എന്നെ സ്വാധീനിക്കുമെന്ന് ഞാന്‍ ഒരിക്കലും വിചാരിച്ചില്ല

      Delete
    2. നാരദാ..നിങ്ങള്‍ മലപ്പുറത്തും താമസിച്ചോ? ആള്‍ കൊള്ളാല്ലൊ..

      Delete
  3. തെക്ക് നിന്നും ജോലി ആവശ്യാര്‍ത്ഥം മലപ്പുറം ജില്ലയില്‍ വന്നു അവിടം വിട്ടുപോവാനാകാതെ അവിടവുമായി ആഴമേറിയ ഒരാത്മബന്ധം സ്ഥാപിച്ച അനേകം പേരെ മലപ്പുറം ജില്ലക്കാരനായ എനിക്ക് പരിചയമുണ്ട്.
    മറ്റു ജില്ലക്കാരെ ഇടിച്ചു താഴ്താതെ തന്നെ മലപ്പുറത്തിന്റെ മേന്മ വിവരിച്ചതിന് പ്രത്യക നന്ദി.

    ReplyDelete
    Replies
    1. പറയാന്‍ ഏറെയുണ്ട്. ചുരുങ്ങിയ വാക്കുകളില്‍ കുറിച്ചിട്ടെന്നു മാത്രം . മലപ്പുറത്തെ കുറിച്ചു പറഞ്ഞു തുടങ്ങിയാല്‍ ഞാന്‍ പട്ടാളക്കാരെ പോലെ ആണെന്നൊരു ആക്ഷേപം തന്നെ ഉണ്ട് ഓഫീസില്‍

      Delete
  4. ഓ. ഞാന്‍ മലപ്പുറത്തൊന്നും താമസിച്ചിട്ടില്ല. അത് കൊണ്ട് തന്നെ എനിക്കങ്ങിനെ ഒരു ജില്ലക്കാരോടും പ്രത്യേക മമതയും ഇല്ല.

    ReplyDelete
  5. mattu sthalangalil thaamasikkanam. mattu culture aduthariyanam. athumayi adjust cheyth jeevikkan kazhiyanam. enkile nammude lokam valaroo. enkile ezhuthil vyathyasthatha varoo.

    ReplyDelete
    Replies
    1. aashamsakal....... blogil puthiya post........ URUMIYE THAZHANJAVAR ENTHU NEDI...... vayikkane......

      Delete
    2. vayikkam to. come back to read me again

      Delete
  6. പ്രിയപ്പെട്ട കൂട്ടുകാരി,
    ഇനിയും ഒരു പാട് എഴുതാമായിരുന്നു. എല്ലാ സ്ഥലത്തും നന്മയും തിനയും ഉണ്ട്.ചിലപ്പോള്‍ ചില രീതികള്‍ നമ്മെ ആശ്ചര്യപ്പെടുത്തും!
    നന്മയും സ്നേഹവും എല്ലായിടത്തും ഉണ്ടല്ലോ...! നല്ലത് മാത്രം സ്വീകരിക്കുക.
    ആശംസകള്‍!
    സസ്നേഹം,
    അനു

    ReplyDelete
  7. samayakkurav mathramalla, jolikkidayil olichum paathum ezhuthiyathaanu. churukkukaye nivrithiyundayirunnullu. iniyum ezhuthaam. varumallo...

    ReplyDelete