Thursday, February 16, 2012

അങ്ങനെയാണു പ്രിയപ്പെട്ടവരേ മലപ്പുറം ഉണ്ടായത്


വെറുതെ കിനാവ് കണ്ടപ്പോള്‍  പോലും ഇങ്ങനെ ഒന്ന് എന്റെ തലയില്‍ മിന്നിയിട്ടില്ല. അതുവരെ എന്റെ ഭൂപടത്തില്‍ അങ്ങനെ ഒരു ജില്ലയേ ഉണ്ടായിരുന്നില്ല. ജോയിനിങ് ലെറ്റര്‍ കയ്യില്‍ കിട്ടിയപ്പോഴാണു ഞെട്ടിയത്. പിഎസ് സിയുടെ എല്ലാ പിന്നാക്കാവസ്ഥ ചോദ്യങ്ങള്ക്കും രണ്ടാമതൊന്ന് ആലോചിക്കാതെ ഉത്തരം എഴുതാവുന്ന ഒരു ജില്ല. സ്ഥലത്തെ നമുക്ക് മലപ്പുറം എന്നും വിളിക്കാം .
ഈശ്വരാ......
ലെറ്റര്‍ കൈയിലിരുന്നു വിറച്ചു. ഏതെങ്കിലും ആള്ത്താമസമില്ലാത്ത ദ്വീപിലേക്ക് പറഞ്ഞു വിടാമായിരുന്നില്ലെ ഇവര്ക്ക് എന്ന് മനസ്സില്‍ പ്രാകി. പിന്നെ, രണ്ടും കല്പിച്ച് ചെന്നു ജോയിന്‍ ചെയ്തു. പിന്നെ അവിടെ അങ്കം വെട്ടിയത് 2 വര്ഷം . അതിനിടയില്‍ എപ്പോഴാണ്‍ അതെന്റെ കൂടി മണ്ണായത്?
പൊരുത്തപ്പെടാന്‍ പറ്റാത്ത ഒരുപാട് കാര്യങള്‍ . അതിനിടയിലും ഞാന്‍  മണ്ണിനെ ഇഷ്ടപ്പെട്ടിരുന്നു എന്ന് മനസ്സിലായത് അവിടെ നിന്ന് പോരേണ്ടി വന്നപ്പോഴാണ്.
ജീന്സ് ഇടുന്ന പെണ്കുട്ടികള്‍ ഇപ്പോഴും അത്ഭുതമായി കാണുന്നവരോട് ആദ്യം എനിക്ക് പുച്ഛമായിരുന്നു. അതിലേറെ ദേഷ്യവും . മീന്‍ കറിയല്ലാതെ ഒന്നും കിട്ടാത്ത ഹോട്ടലുകള്‍ , വെളുപ്പാന്‍ കാലത്ത് ചോദിചാലും പൊറോട്ടയും ബീഫും കിട്ടുന്ന ചായക്കടകള്‍ , പത്ത് മിനിറ്റ് നടക്കുന്നതിനിടെ പതിനായിരം കമന്റ് കേള്കേണ്ടി വരുന്ന റോഡുകള്‍ , അടുക്കളയ്ക്കപ്പുറം ഒന്നിനെ കുറിച്ചും അറിയാത്ത പെണ്ണുങ്ങള്‍ , തിയറ്ററിലും മറ്റ് പൊതു ഇടങ്ങളിലും  മര്യാദക്ക് പെരുമാറാന്‍ അറിയാത്ത പുരുഷന്മാര്‍,  ഒരു ബുക് സ്റ്റാളോ നല്ല ലൈബ്രറിയോ ഇല്ലാത്ത ബല്ലാത്തൊരു നാട്.
പതുക്കെയാണു നാടിന്റെ നന്മകള്‍ കൂടി കാണാന്‍ ഞാന്‍ പടിച്ചത് . ഒരാവശ്യം പറഞ്ഞാല്‍ ഓടി വരാന്‍ ഒരു മലപ്പുറത്തുകാരനും മടിക്കില്ല. വഴി ചോദിച്ചാല്‍ കുടുങ്ങി. ഉദ്ദേശിച്ച സ്ഥലം വരെ ചിലപ്പോള്‍ കൊണ്ടു ചെന്നാക്കിയെന്നും വരും . വിശന്നിരിക്കാന്‍ നിങ്ങളെ ഒരിക്കലും അനുവദിക്കാത്ത നല്ല മനസ്സ് ഇപ്പൊഴും കൈമോശം വന്നിട്ടില്ലാത്തവര്‍. പരിഹാസത്തിനൊപ്പം നിഷ്കളമ്ഗമായ സ്നേഹവും വെച്ചു നീട്ടുന്നവര്‍ .
അങ്ങനെ കലഹിച്ചും പരിഹസിച്ചും ചിരിച്ചും മലപ്പുറം എന്റെ ഭൂപടത്തിലും ഒരു ഔപചാരികതയുമില്ലതെ കയറിക്കൂടി. തിരിഞ്ഞു നോക്കുമ്ബോള്‍ ഏറ്റവും ദീപ്തമായ ഓറ്മകള്‍ , മഴവില്ലു പോലെ തെളിഞ്ഞ സൌഹ്രിദങ്ങള്‍ ഒക്കെ തന്ന നല്ല മണ്ണ്. ഇനി ഒരുപക്ഷെ ഒരിക്കലും എന്റേതാകനിടയില്ലാത്ത ഒരിടമ്. നഷ്ടബോധം തീറ്ച്ചയായും ഉണ്ട്.
അങ്ങനെയൊക്കെയാണു സഖാക്കളേ മലപ്പുറം എന്റെ ഭൂപടത്തില്‍ എത്തിയത്.

Monday, February 6, 2012

എനിക്ക് തിരികെ തരികെ എന്റെ വാക്ക്




വാക്ക് എന്റേതല്ലെന്ന തോന്നലില്‍ നിന്ന്
വാക്ക് എന്റേതു കൂടിയാണെന്ന തിരിച്ചറിവിലേക്ക്
എനിക്കു വേണം
എന്റെ കനവും നോവും കുറിച്ചിടാന്‍
എന്റെ മാത്രം കുഞ്ഞു വാക്കുകള്‍