Friday, March 18, 2011

പിന്‍ബെന്ചുകാരന്റെ മനശ്ശാസ്ത്രം

പിന്‍ ബെന്ചുകാരനു ഉറക്കം വരാറില്ല
അവന്‍ അധ്യാപകന്‍ പറയാത്തതു കേള്ക്കുകയും
ക്ലാസ്സില്‍ നടക്കാത്തത് കാണുകയും ചെയ്യുന്നു
രസതന്ത്രം അധ്യാപകന്റെ ചോക്കു കഷണങളില്‍
അവന്റെ കാഴ്ചയുടെ ചിലന്തി വലകള്‍ മുറിഞ്ഞു പോകുന്നു
അവന്റെ ചെമ്പരത്തിപ്പൂക്കള്‍ നുറുങ്ങിപ്പോകാതെ
വെറുതെ നിന്നു ചിരിക്കുന്നു
അവന്റെ ഭൂപടത്തില്‍ അതിര്‍ത്തികള്‍ മാഞ്ഞു പോവുകയും
ഭൂഖണ്ടങ്ങള്‍ മുങ്ങിപ്പോവുകയും ചെയ്യുന്നു
അവന്റെ യാത്രകളില്‍ അറിയാത്ത വഴികളുടെ ഭൂപടം
ദിശാസൂചിക കറങ്ങി കറങ്ങി ദിശ നഷ്ടപ്പെടുന്പോള്‍
മറ്റൊരു ചോക്കു കഷണത്തില്‍ ,
അവന്റെ കാഴ്ചയുടെ ഫ്രെയ്മില്‍
ഒരു 'കട്' വിളി ഉയരുന്നു

4 comments:

  1. വായിച്ചിരുന്നു നേരത്തെ..പക്ഷെ,എനിക്കൊന്നും മനസ്സിലായില്ല..

    ReplyDelete
  2. ശരിയാണ്. പിന്‍ബെഞ്ചുകാരുടെ കാഴ്ചകളുടെ
    ആകാശം മറ്റുള്ളവര്‍ക്ക് പിടികിട്ടില്ല.
    ആ ആകാശത്തിന്റെ സ്വച്ഛന്ദത വേറൊന്നാണ്.
    പിന്‍ബെഞ്ച്, ക്ലാസിലെ വേറൊരു ക്ലാസാണ്.
    ഭാവനയുടെയും സ്വപ്നങ്ങളുടെയും ലോകം.
    എന്നും പിന്‍ബെഞ്ചില്‍ ഒച്ചയടക്കിപ്പിടിച്ച്
    സ്വപ്നങ്ങഴില്‍ മുഴുകിയ ഒരു ബാല്യം കൊണ്ട്
    എനിക്കത് തെളിയിക്കാനാവും...

    ReplyDelete
  3. നേരത്തെ വായിച്ചിരുന്നു എന്ന് പറഞ്ഞത് ഈ പോസ്റ്റ് ഇട്ടയുടനെ എന്നാണ്‌ ഉദ്ദേശിച്ചത്..ഇത് മനസ്സിലാവാൻ മാത്രമുള്ള ബുദ്ധി എനിക്കില്ലെന്നാ പറഞ്ഞത്...
    തുടരുക..ആശംസകൾ...

    ReplyDelete