സിവില്‍ സ്റ്റേഷനു മുന്നിലെ കുന്നുകയറി മുള്ളു കോറിയ കാലുകലുമായി ഞങ്ങള്‍ എത്രയോ ഇവിടെ ഓടിക്കളിച്ചിരിക്കുന്നു. ഈ കോട്ടക്ക് അന്നും പേരുണ്ടായിരിക്കണമ്. ഞങ്ങള്ക്കത് ഞങ്ങടെ കോട്ടയായിരുന്നു. ആനയെക്കൊണ്ട് തുറപ്പിക്കുന്ന, ചിതലെടുത്തു തുടങ്ങിയ വാതിലുകളുള്ള കോട്ട. വാപൊളിച്ചു നോക്കിനിന്നിട്ടുള്ള വലിയ വാതിലുകള്, കൊത്താളങ്ങള്. ഒളിച്ചു കളിക്കാനും ഓടിക്കളിക്കാനുമുള്ള ഒരു വെറും ഇടം . കൊത്തളങ്ങളൊക്കെ വീട്ടകത്തെ മുറി പോലെ സുപരിചിതം .
അന്നെനിക്ക് ജാതിയും മതവും ഉണ്ടായിരുന്നില്ല. എന്റെ അച്ചനും അമ്മയും പറഞ്ഞത് ഞാനും വിശ്വസിച്ചു എന്നു മാത്രം . വയസ്സ് നാലോ അഞ്ചോ ആയിരിക്കണം . അടുത്ത വീട്ടിലെ പപ്പിനിച്ചേച്ചിയുടെയും (പദ്മിനിച്ചേച്ചി) ലതച്ചേച്ചിയുടെയും ഗിരിജച്ചേച്ചിയുടെയും ഒക്കത്തിരുന്ന് അമ്ബലങ്ങളില്‍ പോയിരുന്നത് എനിക്ക് ഓറ്മകള്‍ തുടങ്ങുന്നതിനും മുന്പാണ്. പിന്നെ പള്ളിയില്‍ പോയി തുടങ്ങി. അപ്പോഴെക്കും ഞാന്‍ മതത്തെ തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു. പൊട്ടു തൊട്ടവരും തൊടാത്തവരും . തട്ടമിടുന്ന സ്ത്രീകള്‍ അന്ന് അത്ര വ്യാപകമായുരുന്നില്ല. ക്രിസ്തുവിന്റെ പിന്‍ ഗാമികള്‍ ഞങ്ങളുടെ നാട്ടില്‍ എണ്ണീയെടുക്കാന്‍ മത്രമെ ഉന്ടായിരുന്നുള്ളു.
പറഞ്ഞുവന്നത് ജാതിയെയും മതത്തെയും പറ്റിയല്ല. എന്റെ നാടിനെക്കുറിച്ചു മാത്രമാണ്. ഞാന്‍ ഓടിക്കളിച്ചിരുന്ന പഴയ നാട്ടുവഴികളിലൂടെ ഞാന്‍ അടുത്തിടെ ഒരു ഒളിച്ചുകളി നടത്തി. എനിക്ക് വിലക്ക് കല്പിച്ച നാട്ടിലേക്ക് ആരുമറിയാതെ ഒരു രഹസ്യയാത്ര. നടന്നത് ടിപ്പുവിന്റെ കോട്ടയിലൂടെയാണ്. പഴയ കല്ലും മുള്ളും നിറഞ്ഞ കുറ്റിക്കാട്ടിനകത്തെ കോട്ടയല്ല ഇപ്പോഴത്. വെട്ടിത്തെളിച്ച് നടവഴിയും പുല്മൈതാനിയുമായി വിനോദ സന്ചാരികളെ മാടി വിളിക്കുന്ന കോട്ട.
അകത്തു കടന്നപ്പോള്‍ സത്യം പറയട്ടെ, ഞാന്‍ ഞെട്ടിപ്പോയി. എന്റെ കോട്ടയുടെ അകത്ത് പന്ടു ഞാന്‍ ഒരു അമ്ബലവും കണ്ടിറ്റില്ല. കല്ച്ചുമരില്‍ ഹനുമാന്റെ രൂപം കൊത്തിവെച്ചിരുന്നു. അവിടെ വൈകുന്നേരങ്ങളില്‍ ചെരാത് കത്തിച്ചു വെക്കുമായിരുന്നു. ഇപ്പോള്‍ ആ ഭാഗമാകെ അമ്ബലമാണ്. ഞാന്‍ തൊട്ടറിഞ ആ ദൈവം ഇന്ന് കോവിലിലാണ്, സ്പര്ശിച്ചറിയാനാകാത്ത അകലത്തിലാണ്. ഓറ്മകളില്‍ നഷ്ടം തിരഞ്ഞു നടക്കുമ്ബോള്‍ അമ്ബലനടയില്‍ നിന്നൊരാള്‍ ഇരങ്ങി വന്ന് എന്നെ വഴക്കു പറഞ്ഞു. തൊഴുതിട്ട് വേഗം സ്തലം വിടനമത്രെ. അവിടെ അങനെ ചുറ്റിത്തിരിയരുത് എന്ന്. എന്റെ വീട്ടില്‍ നിന്ന് എന്നെ ഇറക്കി വിടും പോലെ ഒന്ന് ചങ്കു പിടച്ചു. കരയാതെ ബഹളം വെക്കാതെ ഞാന്‍ കോട്ടവാതില്ക്കലേക്ക് നടന്നു.
ഇപ്പോല്‍ മനസ്സിലായി, എന്റെ ഭ്രഷ്ട്ട് പൂറ്ത്തിയായിരിക്കുന്നു.

വായിച്ചു.. അക്ഷരതെറ്റുകൾ ശ്രദ്ധിക്കുമെല്ലോ.. ഇനിയും വായിക്കാൻ വരാം.. ആശംസകൾ
ReplyDeleteകോഡ് വെരിഫിക്കേഷൻ ഒഴിവാക്കിയാൽ നന്നായിരുന്നു.
ReplyDeleteblogil puthiyathaa. kshamikkanam jiyasu... padichu varunneyullu
ReplyDelete